സെപ്റ്റംബര്‍ 27 ന്റെ ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ കള്ളാറില്‍ ഐക്യദാര്‍ഡ്യ സമരം.

കള്ളാര്‍: കര്‍ഷക കരിനിയമം പിന്‍ ബലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള സെപ്റ്റംബര്‍ 27 ന്റെ ഭാരത് ബന്ദിന് വിജയിപ്പിക്കാന്‍ വേണ്ടി കിസാന്‍ സഭ , എ.ഐ.ടി യു സി, ബി.കെ.എം.യു, ,എ.ഐ വൈ .എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കളളാറില്‍ സമര ഐക്യദാര്‍ഢ്യസദസ്സ് നടത്തി. സി. പി ഐ ജില്ലാ കമ്മറ്റി അംഗം ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി യു.സി വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം എ.രാഘവന്‍ അദ്ധ്യക്ഷതയും, കിസാന്‍ സഭ വെളളരിക്കുണ്ട് മണ്ഡലം ജോ: സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍ സ്വാഗതവും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അബ്ദുള്‍ മജീദ്, കെ.എന്‍ രവി, കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.എന്‍ ചന്ദ്രശേഖരന്‍, എം.രഞ്ജീത്ത് നമ്പ്യാര്‍, എല്‍ സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply