പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. അവഗണിച്ച് അധികൃതര്‍.

ചുള്ളിക്കാര : അയറോട്ട് പാതയോരത്തെ പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ വെള്ളം പാഴായി പോകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാതയോരത്ത് സ്ഥാപിച്ച പൊതുടാപ്പ് തകര്‍ന്നാണ് കുടിവെള്ളം പോകുന്നത്. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇത് ശരിയാക്കാന്‍ അധികൃതരോ കരാറുകാരനോ തയാറായിട്ടില്ല.

Leave a Reply