കള്ളാര്‍: പട്ടികവര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കള്ളാര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കാസറഗോഡ് സംയുക്തമായി നടത്തുന്ന ബ്രിഡ്ജ് കോഴ്‌സിന് പഠനോപകരണം വിതരണം ചെയ്തു..
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി ഉദ്ഘടനം ചെയ്തു. ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ മുഖ്യതിഥിയായി, AMDC എ എം ഡി സി പ്രകാശന്‍ പാലായി, കള്ളാര്‍ വാര്‍ഡ് മെമ്പര്‍ സബിത, ജില്ലാ മിഷന്‍ എസ് ടി ഡി പി എം രത്‌നേഷ്, എസ് ടി കോര്‍ഡിനേറ്റര്‍ മനീഷ്, എസ് ടി പ്രമോട്ടര്‍ രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, സി ഡി എസ് ചെയര്‍പേഴ്‌സന്‍ മോഹിനി സ്വാഗതവും ബ്രിഡ്ജ് കോഴ്‌സ് ട്യൂട്ടര്‍ സനിത നന്ദിയും പറഞ്ഞു.