വനം വകുപ്പും വന സംരക്ഷണ സമിതിയും ചേര്‍ന്ന് 9 യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍കി.

രാജപുരം: കേരള വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഒമ്പത് യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനുകള്‍ നല്‍കി. വിതരണോദ്ഘാടനം പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.കെ.രാഹുല്‍ , വി.ടി. ജോയി, എം.കെ.സുരേഷ്, പി.കൃഷ്ണകുമാര്‍, എം.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply