കാലിച്ചാനടുക്കം സ്‌കൂളില്‍ വെള്ളരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

രാജപുരം:കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് നടത്തിയ വെള്ളരി വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ഉദ്ഘാടനം പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉദ്ഘാടനം ചെയ്തുഹെഡ്മിസ്ട്രസ് ഷെര്‍ലി ജോര്‍ജ്, മദര്‍ പിടിഎ പ്രസിഡന്റും ഗൈഡ് ഗ്രൂപ് കമ്മറ്റി പ്രസിഡന്റുമായ സിജയശ്രീ, ഗൈഡ് ക്യാപ്റ്റന്‍ പി.സരോജിനി, സ്‌കൗട്ട് മാസ്റ്റര്‍ വി.കെ.ഭാസ്‌കരന്‍, സ്ഥലമുടമ കയ്യാല വളപ്പില്‍ കുഞ്ഞമ്പു, ഓഫീസ് ജീവനക്കാരന്‍ കെ.രവി, മുന്‍ കാല സ്‌കൗട്ടുകളായ രാഹുല്‍ രവീന്ദ്രന്‍, രാഹുല്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു
തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വെള്ളരി കൃഷി ചെയ്യുന്നത്.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നല്ല വിളവ് ലഭിച്ചിരുന്നു

Leave a Reply