ഉദയപുരം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ ചത്ത സംഭവത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.

രാജപുരം: ഉദയപുരം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ ചത്ത സംഭവത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.ജില്ലാ ജന്തുരോഗ നിവാരണ സെല്‍ കോഓര്‍ഡിനേറ്റര്‍ര്‍ ഡോ.മഞ്ജു,
എപ്പിഡമോളജിസ്റ്റ് ഡോ.എം.ജെ.സേതു ലക്ഷ്മി, കാലിച്ചാനടുക്കം വെറ്ററിനറി സര്‍ജന്‍ ഡോ.ബ്ലസി സാം, ഉദയപുരം വെറ്റിനറി സബ് സെന്റര്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വി.പി.മിറ്റേഷ്,
എല്‍ ഐ കെ.നാരായണന്‍, അറ്റന്‍ഡര്‍ യു.വിമലഎന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഉദയപുരം, പണാംകോട് പ്രദേശത്തെ വീടുകളില്‍ ആട്, കോഴി, പൂച്ച എന്നിവ ചത്തിരുന്നു. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, മൂന്നാം വാര്‍ഡംഗം പി.കുഞ്ഞികൃഷ്ണന്‍ എന്നിവരും സ്ഥലത്തെത്തി.

Leave a Reply