രാജപുരം : ലോക ടൂറിസം ദിനത്തില്‍ റാണിപുരം വനസംരക്ഷണ സമിതിയുടെയും ഡിറ്റിപി.സി റിസോര്‍ട്ട്‌സിന്റെയും നേതൃത്വത്തില്‍ റാണിപുരത്ത് ഏകദിന ഇക്കോ ടൂറിസം ശില്‍പശാല നടത്തി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ധനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഇക്കോ ടൂറിസം മേഖലയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ് ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ കെ.ജെ.ജെയിംസ്, സി.ആര്‍.ബിജു, കെ.കെ.വേണുഗോപാല്‍, പി.കെ. സൗമ്യ മോള്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. ശേഷപ്പ, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ , സി. ഗണേശന്‍, എം.കെ.സുരേഷ്, എം.പി. അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.