
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു.
ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വിസുരേഷ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാവ് മാമുനി വിജയന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍, കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന്‍, ബളാല്‍ മണ്ഡലം പ്രസിഡണ്ട് എം.പി.ജോസഫ്, കോടോം-ബേളൂര്‍ മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രന്‍ അടുക്കം, കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാരോത്ത്, പനത്തടി മണ്ഡലം പ്രസിഡണ്ട് ജോണി തോലംപുഴ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ സജി പ്ലാച്ചേരി സ്വാഗതവും പി.കെ .ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.