രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ ഏപ്ലസ് നേടിയവര്‍, ഒന്ന്, നാല് , ഏഴ് ക്ലാസ്സുകളിലെ മികച്ച കുട്ടികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. കോടോംബേളുര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എസ് .ജയശ്രീ ഉദ്ഘാടനം ചെയ്തു
പിടിഎ പ്രസിഡന്റ് ടി.വി.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസര്‍ വി.വി ഭാസ്‌കരന്‍ മുഖ്യാതിഥിയായിരുന്നു.
സീനിയര്‍ അസിസ്റ്റന്റ് കെ.വി.ബാബു മികവ് അവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഇ.ബാലകൃഷ്ണന്‍, നിഷ അനന്തന്‍, എം.വി.ജഗന്നാഥ്, മദര്‍ പിടിഎ പ്രസിഡന്റ് സി.ജയശ്രീ’ സ്റ്റാഫ് സെക്രട്ടറി വി.വി.മിനി, പിടിഎ വൈസ് പ്രസിഡന്റ് എ.പ്രകാശന്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ വി.കെ.ഭാസ്‌കരന്‍, കെ.വി.പത്മനാഭന്‍, പി.രജനി, വിറീന ,മുഹമ്മദ് അജ്‌നാസ്, പി.വി.ജഗന്നാഥ്, എന്നിവര്‍ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് സ്വാഗതം പറഞ്ഞു. മാതൃഭൂമി ജില്ലയിലെ മികച്ച കോഡിനേറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വി റീന, ജില്ലയിലെ മികച്ച കര്‍ഷക അധ്യാപക അവാര്‍ഡ് നേടിയ വി.കെ.ഭാസ്‌കരന്‍’, എന്നിവര്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ സംസ്ഥാന തല ക്വിസ് മത്സര വിജയികള്‍, എന്‍ എന്‍ എം.എസ്. മനോരമ പ്രസംഗം, പോസ്റ്റര്‍ രചന മത്സരവിജയികള്‍, . ചിരസ്മരണ ഉപജില്ല തല വിജയികള്‍ എന്നിവരേയും അനുമോദിച്ചു.