കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞ് വിതരണം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി.ദാമോദരന്‍ മുതിര്‍ന്ന മത്സ്യകര്‍ഷക സി.ജെ.ഏലിയാമ്മയ്ക്ക് മത്സ്യവിത്ത് കിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രെജക്ട് കോര്‍ഡിനേറ്റര്‍ അശ്വിന്‍ കൃഷ്ണ സ്വാഗതവും പ്രമോട്ടര്‍ എം.വി. ബേബി നന്ദിയും പറഞ്ഞു. ഗുണഭോക്താക്കളായ 125-ഓളം കര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്ത് മത്സ്യ വിത്ത് കിറ്റ് കൈപ്പറ്റി.

Leave a Reply