സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് കിരീടം രാജപുരം കോളേജിന്

  • രാജപുരം:കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ കോളേജ് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ രാജപുരം സെന്റ് പയസ് ടെന്റ് കോളേജ് ജേതാക്കളായി. മാങ്ങാട്ട് പറമ്പ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോളേജിലെ വിദ്യാര്‍ഥികളായ ജിതിന്‍ ജോസഫ്, അമല്‍ ടോമി, റെബിന്‍ ചാക്കോ എന്നിവര്‍ സ്വര്‍ണം നേടി. എബിന്‍ ജോണ്‍, വിഷ്ണു പ്രസാദ് എന്നിവര്‍ വെള്ളിയും ജസ്റ്റിന്‍ സജി, ദിദിന്‍ ദാമോദര്‍ എന്നിവര്‍ക്ക് വെങ്കലവും ലഭിച്ചു. നാലു വര്‍ഷമായി കിരിടം കാക്കുന്ന മുന്നാട് പീപ്പിള്‍സ് കോളേജില്‍ നിന്നും സന്റ് പയസ് ടെന്റ് കോളേജ് കിരിടം തിരിച്ച് പിടിക്കുകയായിരുന്നു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പ് മേധാവി രഘുനാഥ്, രമേശന്‍,നിഷീദ് എന്നിവരുടെ കീഴിലായിരുന്നു പരിശീലനം

Leave a Reply