- രാജപുരം: ക്നാനായ കുടിയേറ്റ ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികരെ ആദരിച്ചു. സ്നേഹാദരവ്2018 എന്ന പേരില്‍ മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയില്‍ ഒരുക്കിയ പരിപാടി കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍. ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോനാ കൗണ്‍സില്‍ പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഷാജി മുകളേല്‍ ആമുഖ പ്രഭാഷണം നടത്തി. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ഫാ.അബ്രഹാം പറമ്പേട്ട്, ബാബു കദളിമറ്റം, ഫാ. ഷാജി വടക്കേതൊട്ടി, ഫാ. ബൈജു എടാട്ട്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, തോമസ് മുല്ലപ്പള്ളി, മൗലി തോമസ്, അബ്രഹാം കടുതോടി, ഫിലിപ്പോസ് മെത്താനത്ത്, സ്റ്റീഫന്‍ മൂരിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. കുടിയേറ്റത്തിന്റെ രണ്ടാം തലമുറയില്‍പ്പെട്ടവരടക്കം രാജപുരം ഫൊറോനയ്ക്ക് കീഴിലുള്ള 11 പള്ളികളില്‍ നിന്നുമായെത്തിയ 75 വയസ്സ് പിന്നിട്ട 375ഓളം വയോധികരെ ചടങ്ങില്‍ ആദരിച്ചു.