രാജപുരം : കാലം തെറ്റി വന്ന പേമാരിയില്‍ വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാനാവാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായി. ഇതിനിടെ കൊയ്യാനായ പാടത്ത് പന്നിക്കൂട്ടങ്ങളുയുടെയും മയിലുകളുടെയും വിളയാട്ടത്തില്‍ കൃഷിനാശം വര്‍ദ്ധിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണ ചെറു പനത്തടി പാടശേഖരത്ത് അമ്മ ചാരിറ്റബിള്‍ട്രസ്റ്റിന്റെയും പാടശേഖരസമിതിയുടെയും നേതൃത്വത്തില്‍ കര്‍ഷകര്‍ നെല്‍കൃഷി ഇറക്കിയത്. ഇടവിട്ട് പെയ്യുന്ന മഴ മൂലം വയലുകളില്‍ കൊയ്ത്തുയന്ത്രം ഇറക്കാനും പറ്റാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. യന്ത്രം ഇറക്കണമെങ്കില്‍ ഒരു ദിവസത്തെ വെയില്‍ ലഭിക്കേണ്ടതായിട്ടുണ്ട്. തൊഴിലുറപ്പ് പണിക്ക് പോകുന്നതിനാല്‍ കൊയ്ത്തിന് സ്ത്രീ തൊഴിലാളികളുടെ ദൗര്‍ലഭ്യവുമുണ്ട്. കൊയ്‌തെടുത്ത വൈക്കോല്‍ വിറ്റാണ് കര്‍ഷകര്‍ കൃഷി ചെലവ് വീട്ടുന്നത്. ചെറു പനത്തടി പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നെല്‍ കറ്റ കൊയ്‌തെടുത്ത് ഉദ്ഘാടനം ചെയ്തു . പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ് , രാധാ സുകുമാരന്‍ പാടശേഖര സമിതി അംഗം വി. വി.കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു