കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണം നടത്തി.

രാജപുരം: നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊട്ടോടി , ബിജെപി കള്ളാര്‍ പാഞ്ചായത്തു 83 ബൂത്ത് കമ്മിറ്റി ,കാരുണ്യ സ്വയം സഹായ സംഘം മഞ്ഞങ്ങാനം എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി . പതിനാലും വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍, ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.മധുസൂദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply