രാജപുരം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റ് സമ്മേളനം കോളിച്ചാല്‍ മില്‍മ ഹാളില്‍ വെച്ച് നടന്നു സംസ്ഥാന കമ്മിറ്റി അംഗം എം.രഘുനാഥന്‍ ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ഒ.സി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ബി.സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ക്ഷേമ ബോര്‍ഡ് അംഗം കൃഷ്ണന്‍ കൊട്ടോടി, ജില്ലാ സെക്രട്ടറി മധുസൂദനന്‍ നായര്‍ , ജില്ലാ ട്രഷറര്‍ കെ.മനോജ് കുമാര്‍ , വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി പ്രകാശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഉമേഷ് ചാമുണ്ഡിക്കുന്ന് നന്ദി പറഞ്ഞു. നിര്‍മ്മാണ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികളുടെയും പെട്രാളിയം ഉല്‍പന്നങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു കൂടാതെ ചുള്ളിക്കര മുതല്‍ പാണത്തൂര്‍ വരെയുള്ള റോഡ് മെക്കാഡം താറിങ്ങ് ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു