
രാജപുരം: കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനം -പുഞ്ചക്കര റോഡിന്റെ ഇരുവശങ്ങളിലുമായി വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും തടസ്സമായി ഉണ്ടായിരുന്ന കാടുകള്‍ വെട്ടിത്തെളിച്ച് ഗതാഗതയോഗ്യമാക്കി. പ്രസ്തുത പരിപാടി കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോസ് മരുതൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍, മണ്ഡലം സെക്രട്ടറി റോയി പറയ് കോണത്ത്, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഇ.കെ.ഗോപാലന്‍, മണ്ഡലം എക്‌സിക്യൂട്ടീവ് മെമ്പര്‍ സജി തോമസ് ഒഴുകയില്‍, മുന്‍ മണ്ഡലം വൈസ് പ്രസിഡണ്ട് റോണി പെരുമാനൂര്‍, വാര്‍ഡ് വൈസ് പ്രസിഡന്റ് സാബു ചാക്കോ, മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സനോജ്, വാര്‍ഡ് സെക്രട്ടറി പി.കെ.ബാലകൃഷ്ണന്‍ നായര്‍, മനോജ് ജോണ്‍, കുമാരന്‍ പുല്ല് കുടിയില്‍ സി.ജെ.ഫിലിപ്പ് കുര്യന്‍, കെ.ജെ.ജൂവല്‍ പെരുമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.