രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ അഭിനന്ദനം ഏറ്റുവാങ്ങി ചുള്ളിക്കര കാഞ്ഞിരത്തടിയിലെ കുഞ്ഞു ചിത്രകാരന്‍ അശ്വിന്‍ രാജ്.

രാജപുരം: വീടിന്റെ ചുമരില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് പ്രശസ്തി നേടിയ ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിന്‍ രാജിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ അഭിനന്ദനം. ചുള്ളിക്കരയില്‍ നബിദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയപ്പോള്‍ അശ്വിന്‍ രാജ് പെന്‍സില്‍ ഉപയോഗിച്ച് വരച്ച ഉണ്ണിത്താന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. ചിത്രം കണ്ട രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അശ്വിന്‍ രാജിനെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. എംപിയോടൊപ്പം നിന്ന് ഫോട്ടോ എടുത്താണ് അശ്വിന്‍ മടങ്ങിയത്. ചുള്ളിക്കര കാഞ്ഞിരത്തടിയിലെ രാജേഷ് – റെജിന ദമ്പതികളുടെ മകനാണ് അശ്വിന്‍ രാജ്

Leave a Reply