- രാജപുരം: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. മുക്കുഴി ഷിജു(30)നാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ പൂടംകല്ല് ടൗണിന് സമീപം ഇടക്കടവ് റോഡിലാണ് അപകടം. കുറുമാണം കരിങ്കല്‍ ക്വാറിയില്‍ നിന്നും കല്ല് കയറ്റി വരികയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടുവില്‍ രാത്രി ഏഴോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.