അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ സൗജന്യ പി.എസ്.സി.പരിശീലനം

  • രാജപുരം: അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ തുടങ്ങിയ സൗജന്യ പി.എസ്.സി.പരിശീലനം ബ്ലോക്ക് പഞ്ചായത്തംഗം ടി.ബാബു ഉദ്ഘാടനം ചെയ്തു. കെ.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.കുഞ്ഞമ്പു, കെ.ഗണേശന്‍, സി.ഗണേശന്‍, കെ.നാരായണന്‍, മെയ്സണ്‍, സ്മിതാ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ ഒരുമണിവരെയാണ് പരിശീലനം. പരിശീലനത്തില്‍ സംബന്ധിക്കാന്‍ താത്പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 94968304

Leave a Reply