ഗ്രാമീണ ശുചിത്വ സര്‍വേ പഞ്ചായത്ത് തല പരിശീലനം നടന്നു.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ ശുചിത്വ സര്‍വേ പഞ്ചായത്ത് തല പരിശീലനം നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.കള്ളാര്‍ പഞ്ചായത്തിനകത്തു ഡിസംബര്‍ 31 നകം സര്‍വ്വേ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ രാഘവന്‍ മാഷ്, തങ്കമണി എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. വികസനകാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഗീത, മെമ്പര്‍മാരായ ലീല ഗംഗധരന്‍, വനജ ഐത്തു, വി.സബിത , ശരണ്യ സുധീഷ്, അജിത് കുമാര്‍ പൂടകല്ല്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.മോഹിനി, വി ഇ ഓ ഉമേഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിരവീന്ദ്രന്‍ സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ നന്ദിയും പറഞ്ഞു. ഹരിത കര്‍മ സേനാഗംങ്ങള്‍, എ ഡി എസ് സെക്രട്ടറിമാര്‍ എന്നിവര്‍ ട്രൈനിങ്ങില്‍ പങ്കെടുത്തു.

Leave a Reply