കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ നടന്ന എഴുത്തിടം സാഹിത്യ ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യ്തു

രാജപുരം: അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപോവുകയും ഉള്ളിലുള്ള സാഹിത്യവാസനകളെ പരിപോഷിപ്പിക്കാന്‍ ഇടമില്ലാതാവുകയും ചെയ്ത സ്ത്രീ ജീവിതങ്ങള്‍ക്ക് വഴികാട്ടാന്‍ എഴുത്തിടം സാഹിത്യ ശില്‍പശാല. കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ കോടോം ബേളൂര്‍ പഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്സാണ് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി ശില്‍പ്പശാലയൊരുക്കിയത്. പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. സി.ഡി.എസ.് ചെയര്‍പേഴ്‌സണ്‍ പി.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി. മാത്യു, വി.ഓമന, ടി.ശാരദ, രജനി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എഴുത്തിടം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ വേട്ടറാഡി ക്യാമ്പ് വിശദീകരണം നടത്തി. പി.രവി, എ.വി.ശശീധരന്‍, വിജയന്‍ ബിരിക്കുളം, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.

Leave a Reply