യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യ്തു

 

  • രാജപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ 30-ാം ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ രാവ് സംഘടിപ്പിച്ചു. ഒടയംചാലില്‍ നടന്ന പരിപാടി ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഷുഹൈബിന്റെ ഓര്‍മകളെപ്പോലും സി.പി.എം. ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് ഏഴിന് ആരംഭിച്ച പ്രതിഷേധ രാവ് രാത്രി പതിനൊന്ന് മണിക്ക് ഷുഹൈബിന്റെ ഛായ ചിത്രത്തിനു മുമ്പില്‍ സ്നേഹദീപം തെളിയിച്ച ശേഷമാണ് സമാപിച്ചത്. ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംകോട് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, ഡി.സി.സി.സെക്രട്ടറി ഹരീഷ്.പി.നായര്‍, ബി.പി. പ്രദീപ് കുമാര്‍, സന്തു ടോം ജോസഫ്, പി.എ. സജീഷ്, ബിനോയ് ആന്റണി, വി.വി. സുഹാസ്, പി.എ.ആലി എന്നിവര്‍ സംസാരിച്ചു.

Leave a Reply