കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കി.

രാജപുരം: കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റില്‍ നിന്നും മുപ്പത്തിയാറ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മാധവിക്ക് ഐ എന്‍ ടി യു സി പനത്തടി മണ്ഡലം കമ്മിറ്റിയുടേയും, എസ്റ്റേറ്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ യാത്രയപ്പ് നല്‍കി. ഐ എന്‍ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി.കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി. മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിജയകുമാര്‍ അദ്ധ്യക്ഷനായി.
എസ്റ്റേറ്റ് കണ്‍വീനര്‍ ശോഭന , സെലിന്‍, രവീന്ദ്രന്‍ , ബളാല്‍ ബ്ലോക്ക് സെക്രട്ടറി സണ്ണി ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply