കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മാതൃകയായി.

രാജു പുരം: കോളിച്ചാല്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ യുവാവിന്റെ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുനല്‍കി ജീവനക്കാരന്‍ മാതൃകയായി .
കോളിച്ചാല്‍ എ.ടി ഫ്യുവല്‍സ് പമ്പിലെ ജീവനക്കാരന്‍ പനത്തടി കുറിഞ്ഞി സ്വദേശി സി.വിഷ്ണുവിനാണ് പഴ്‌സ് ലഭിച്ചത്. സുഹൃത്തുക്കളോടൊപ്പം റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയി മടങ്ങി വരികയായിരുന്നു കുമ്പള സ്വദേശി കെ എം അബ്ബാസ് എന്നയാളുടെ 12,500 രൂപയും ആധാര്‍കാര്‍ഡും മറ്റു വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. പമ്പ് ഉടമ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടമ എത്തി പഴ്‌സ് കൈപ്പറ്റി.

Leave a Reply