
രാജപുര : ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കോടോം ബേളൂര്‍ പഞ്ചായത്തും എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഒടയംചാലില്‍ എയ്ഡ്സ് ദിന സന്ദേശറാലി നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എസ്.ജയശ്രീ അധ്യക്ഷത വഹിച്ചു.
ജെ എച്ച് ഐ രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ഫാത്തിമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.പി.കെ.ജിഷ, ജെഎച്ച് ഐ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ അംബേദ്കര്‍ സ്‌കൂള്‍ കോടോത് എസ് പി സി വിദ്യര്‍ഥികളും വാര്‍ഡ് തല പ്രവര്‍ത്തകരും , ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.