
രാജപുരം : പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ചെറുപനത്തടി എ.ഡി.എസിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം കെ.എ.സുശീല അധ്യക്ഷത വഹിച്ചു. ജെ .ഏച്ച് .എ ആനി തോമസ് എയ്ഡഡ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റീബില്‍ഡ് കേരള പരപ്പ കോര്‍ഡിനേറ്റര്‍ എം.എം ഷെരീഫ, എഡിഎസ് ഭാരവാഹികളായ ലൈസ തങ്കച്ചന്‍, ജിന്‍സി ബിനോയ്, ഷൈനി തോമസ്, ആശാവര്‍ക്കര്‍ കെ.സവിത തുടങ്ങിയവര്‍ പ്രസംഗിച്ചു.