രാജപുരം: കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘ കലാവേദിയുടെ കരിന്തളം മേഖല ഓഫീസ് റിട്ട. പോലീസ് ഐ.ജി. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നാട്യധര്‍മി നൃത്ത വിദ്യാലയം സംഘ കലാവേദി സംസ്ഥാന സെക്രട്ടറി പവിത്രന്‍ നീലേശ്വരം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എസ്.കെ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.സംഘ കലാവേദി സംസ്ഥാന കോര്‍ഡിനേറ്റര്‍ ആനന്ദകൃഷ്ണന്‍, ഉത്തരമേഖല സെക്രട്ടറി ജനനി മോഹന്‍, നീലേശ്വരം മേഖല പ്രസിഡണ്ട് എം.സുധാകരന്‍, സെക്രട്ടറി കെ.വി.സുരേഷ്‌കുമാര്‍, ജില്ലാ കമ്മറ്റി അംഗം ബാബു സുമേഷ്, നൃത്താദ്ധ്യാപകന്‍ ബാബു കൃഷ്ണന്‍, ബാലന്‍ മണിയറ എന്നിവര്‍ പ്രസംഗിച്ചു.