
മോസ്റ്റ: കാസര്‍ഗോഡിന്റെ മക്കള്‍ മാള്‍ട്ടയില്‍ ഒരുമ്മിച്ച് കൂടി KL14 മാള്‍ട്ട എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു. കാസറഗോഡിന്റെ നാനാഭാഗത്തു നിന്നും യൂറോപ്യന്‍ ഐലന്റ് രാജ്യമായ മാള്‍ട്ടയിലേയ്ക്ക് എത്തിപ്പെട്ട യുവാക്കളാണ് ഒത്തുകൂടി മോസ്റ്റയില്‍ സമ്മേളനം നടത്തിയത്.പ്രഥമ ജനറല്‍ ബോഡി സമ്മേളനത്തില്‍ KL14 മാള്‍ട്ട എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചത്. കൂട്ടായ്മയ്ക്ക് നേതൃത്വം നല്കാന്‍ 12 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു,മെല്‍ബിന്‍ മാത്യുവിനെ പ്രസിഡണ്ടായും, ശ്രീജു കണ്ണൊത്തിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വരുണ്‍ വടക്കിനിയെയും ജോയിന്റ് സെക്രട്ടറിയായി നവീന്‍ പ്രഭാകരനും ട്രഷറര്‍ ആയി സില്‍ജോയും തിരഞ്ഞെടുത്തു.മാള്‍ട്ടയില്‍ കാസര്‍ഗോഡ് നിന്നും ജോലിക്കായും പഠനത്തിനായും എത്തിയ മുഴുവന്‍പേരെയും കണ്ടെത്തി. KL 14 മാള്‍ട്ട എന്ന കൂട്ടായ്മയയില്‍ ഉള്‍പ്പെടുത്തികൊണ്ട് പരസ്പര സ്നേഹത്തോടെയും സഹായ സഹകരണങ്ങള്‍ ചെയ്തുകൊണ്ടും മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എകീകരിക്കുന്നതിലേക്ക് കമ്മിറ്റിയേ ചുമതലപ്പെടുത്തി.KL 14 മാള്‍ട്ടയുമായി ബന്ധപ്പെടുന്നതിന് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:+356 7798 5161,+356 77313810