കള്ളാര്‍ പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

രാജപുരം : കള്ളാര്‍ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ രാജപുരം വെറ്ററിനറി സെന്റര്‍ വഴി 75 ഗുണഭോക്താക്കള്‍ക്ക് 100 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായില്‍, വനജ, വെറ്ററിനറി സര്‍ജന്‍ എസ്.അഖില്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍മാരായ ലക്ഷ്മി രാജന്‍, റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply