രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2022 – 27 വര്‍ഷത്തെ ആസൂത്രണ സമിതി യോഗവും നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗവും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് എം ചാക്കോ, കെ.ഗോപി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍, പഞ്ചായത്ത് സെക്രട്ടറി കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.