ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം കത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടണം: ആര്‍കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍

രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്‌നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഉദയപുരത്തെ ആര്‍ട്ടിസ്റ്റ് ഉണ്ണികൃഷ്ണന്റെ സ്ഥാപനമായ അപര്‍ണ സൈന്‍ അഗ്‌നിക്കിരയായത്. സൈന്‍ ബോര്‍ഡിന് ഉപയോഗിക്കുന്ന വിലയേറിയ മെറ്റീരിയലുകള്‍, സ്റ്റിക്കര്‍ കട്ടിംഗ് മെഷനറികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 4 ജനറേറ്ററുകള്‍, ഹൈപവര്‍ യു പി എസ്, പണി പൂര്‍ത്തിയായ 3000 സൈന്‍ ബോര്‍ഡുകള്‍, 25 റോള്‍ സ്റ്റിക്കര്‍, സ്‌ക്രീന്‍ പ്രിന്റിംഗ് മെഷന്‍ എന്നിവയും കത്തിയവയില്‍ പെടും. കെട്ടിടത്തിന്റെ ഭിത്തികളിലെ തേപ്പ് പൂര്‍ണമായും അടര്‍ന്ന് വീണിട്ടുണ്ട്. 2 കോടി രൂപയുടെ നഷ്മാണ് സംഭവിച്ചിട്ടുള്ളത്.
രാജപുരം പോലീസ് കേസെടുക്കുകയും ഫോറന്‍സിക്ക് വിദഗ്ദര്‍ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീപിടുത്തത്തിന് ഷോര്‍ട്ട് സെര്‍ക്യൂട്ടല്ല കാരണമെന്ന് വ്യക്തമായത്. ജില്ലാ പ്രസിഡണ്ട് രേഖിത നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വരദ നാരായണന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, ഹര്‍ഷ ദിനേശന്‍, ശില്പി വിനോദ്, ഗഫൂര്‍ ലീഫ്, ശശി ബോണ്‍സായി, രജീഷ് റോഷ്, അശ്വതി പ്രഭാകരന്‍, ഇ.വി.അശോകന്‍, ജേസി ജനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply