ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സംരക്ഷണയിലുള്ള 31 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ് കുട്ടികള്‍ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യത്യസ്തമാക്കിയത്. രോഗികളോടൊപ്പം കേക്ക് മുറിച്ചും അവരുടെ മുമ്പില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും കുട്ടികള്‍ ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി.പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ സി. ജീവ ചാക്കോ അദ്ധ്യക്ഷയായിരുന്നു. പനത്തടി പഞ്ചായത്ത് മെമ്പര്‍ ശ്രീ വേണു , സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.അനൂപ് വലിയ പറമ്പില്‍ , പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സിസ്റ്റര്‍ ശ്രീമതി അനിത,പിടിഎ പ്രസിഡണ്ട് സുരേഷ് ഫിലിപ് എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ പങ്കെടുത്ത എല്ലാ രോഗികള്‍ക്കും ക്രിസ്മസ് വിരുന്നും കേക്കും നല്‍കി സമാപിച്ച ക്രിസ്മസ് ആഘോഷം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കിയത്. സ്റ്റാഫ് സെക്രട്ടറി മി. വൈശാഖ് നന്ദി പ്രകാശനം നടത്തി.

Leave a Reply