
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവപെട്ട 4 ലോഡിങ് തൊഴിലാളികള്‍. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളാണ് മരിച്ച നാലു പേരും.
കെ.എം. മോഹനന്‍ , കെ.നാരായണന്‍ , എങ്കപ്പു , വിനോദ് എന്നിവരാണ് മരിച്ചത്. മരിച്ച കെ.എം. മോഹനന്റെ ഭാര്യ. ഷീജ.മക്കള്‍: ശിവാനി, അനന്തു. പിതാവ് : പരേതനായ മുല്ലച്ചേരി കുഞ്ഞിരാമന്‍. മാതാവ്: മാവില മാധവി അമ്മ. സഹോദരങ്ങള്‍: നാരായണന്‍, നാരായണി, രാഘവന്‍ , ശ്രീദേവി, ലക്ഷ്മി, ബാലകൃഷ്ണന്‍, സുരേഷ്, ഇന്ദിര, സാവിത്രി, സവിതി. കെ.നാരായണന്റ
ഭാര്യ: എസ്.കെ പ്രിയ മക്കള്‍: നിഖില്‍, നിരഞ്ജന.പിതാവ് : പരേതനായ കാര്‍ഗോളി നായ്ക്ക് . മാതാവ്: കമലാക്ഷി ഭായി.എങ്കപ്പുവിന്റെ ഭാര്യ: സുശീല. മക്കള്‍: സുധി, ശ്രുതി. പിതാവ്: പരേതനായ ഐത്തു നായ്ക്ക് .മാതാവ് : ഗൗരി ഭായി.മരിച്ച വിനോദിന്റെ ഭാര്യ: ശോഭ. മക്കള്‍: വൈഷ്ണവ് , വര്‍ഷിത, വൈശാഖ്.പിതാവ് : പരേതനായ നാരായണന്‍ നായ്ക്ക്. മാതാവ് : അമ്മിണി.
സഹോദരി: വിനീത.