ഒരു കിന്റെലോളം വരുന്ന കാച്ചില്‍ വിളയിച്ചെടുത്ത് തായന്നൂര്‍ കുറ്റിയടുക്കത്തെ അമ്പു.

രാജപുരം: ജൈവ കൃഷിയിലൂടെ തായന്നൂര്‍ കുറ്റിയടുക്കത്തെ ആദിവാസി കര്‍ഷകന്‍ വിളയിച്ചെടുത്തത് കൂറ്റന്‍ കാച്ചില്‍ വര്‍ഗ്ഗത്തില്‍ പെട്ട ഇഞ്ചിക്കിഴങ്ങ്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന അമ്പുവിന് ആദ്യമായാണ് ഇത്രയും വലിയ കിഴങ്ങ് ലഭിക്കുന്നത്. സാധാരണ 20 കിലോ വരെയുള്ള കാച്ചില്‍ ലഭിക്കാറുണ്ടെന്നും അമ്പു പറയുന്നു. ആട്ടിന്‍ വളവും വെണ്ണീരും പച്ചില വളവും മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.സ്ഥലം പാട്ടത്തിനെടുത്ത് ചേന, ചേമ്പ്, കാച്ചില്‍, കപ്പ, തുടങ്ങി കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സ്ഥിരമായി കൃഷി ചെയ്തുവരികയാണ് അമ്പുവും ഭാര്യ ഓമനയും. ഇതുവരെ കൃഷിയില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും മാ നസിക സന്തോഷമാണ് പ്രധാനമെന്നും ഇവര്‍ പറയുന്നു. വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കരനെല്‍കൃഷി നടത്തിയിരുന്നെങ്കിലും നഷ്ടമായതിനെ തുടര്‍ന്ന് പിന്നീട് അത് ഉപേക്ഷിച്ചു. പരമ്പരാഗതമായി കൃഷി ചെയ്യുന്ന കുടുംബമാണ് അ അമ്പുവിന്റേത്. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ സഹായം പോലും ആദിവാസി കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് അമ്പു പറയുന്നു.
കൂറ്റന്‍ കിഴങ്ങ് കിട്ടിയതറിഞ്ഞ് നിരവധി പേരാണ് കാണാനെത്തിയത്.

Leave a Reply