രാജപുരം: കാഞ്ഞങ്ങാട് പുതുക്കയില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കെ.വി.അരവിന്ദന്‍ (40) ചികിത്സാ സഹായം തേടുന്നു.
നിര്‍മ്മാണത്തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അരവിന്ദന് 4 മാസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണിപ്പോള്‍. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന തുടര്‍ചികിത്സയ്ക്കായി 50 ലക്ഷത്തോളം രൂപ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ 15 ലക്ഷത്തോളം രൂപ ചെലവായി. അരവിന്ദന് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. ശ്രീ അരവിന്ദന്റെ മാതാവും സഹോദരനും ഗുരുതരമായ രോഗബാധയെ തുടര്‍ന്ന് മരണപെട്ടതാണ്. പിതാവ് ഇപ്പോഴും ക്യാന്‍സര്‍ രോഗത്തിന്റെ തുടര്‍ചികില്‍സയിലാണ്. ദുരന്തം നിരന്തരമായി വേട്ടയാടപ്പെടുന്ന കുടുംബത്തിന്റെ അത്താണിയായ അരവിന്ദന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്താന്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.രവീന്ദ്രന്‍ ചെയര്‍മാന്‍, എ.ദാമോദരന്‍ ജനറല്‍ കണ്‍വീനറര്‍ എ.സുരേഷ് ബാബു ട്രഷറര്‍ എന്നിവരായി ചികിത്സ കമ്മിറ്റി രൂപീകരിട്ടുണ്ട്.
യൂണിയന്‍ ബാങ്ക് നീലേശ്വരം ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 654602010005347 IFSC: UBIN0565466