രാജപുരം: ടിഷ്യൂ കള്‍ച്ചര്‍ വാഴ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചെടികള്‍ തമ്മിലുള അകലം . വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്. നിലം കിളച്ചൊരുക്കി അന്‍പതു സെന്റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക. കുഴിയൊന്നിനു ഒരു കിലോ കുമ്മായം ഇടണം. നടുന്ന സമയത്ത് കുഴിയൊന്നിനു പതിനഞ്ചു മുതല്‍ ഇരുപതു കിലോ വരെ ചാണകപ്പൊടി ചേര്‍ക്കണം. കുഴി മൂടി അതിനു മുകളില്‍ തറനിരപ്പിലാണ് തൈ നടേണ്ടത്.കവര്‍ മാറ്റി വേരുകള്‍ക്ക് കേടു പറ്റാതെ മണ്ണോടു കൂടി തൈകള്‍ നടാം. വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്. രണ്ടാഴ്ചത്തേക്ക് തണല്‍ നല്‍കണം. മണ്ണിലെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ദിവസവും നനക്കുക.
വളര്‍ന്നു കഴിഞ്ഞാല്‍ സാധരണ വാഴയ്ക്ക് നല്‍കുന്ന പരിചരണം മതി എന്നൊരു ധാരണ കര്‍ഷകര്‍ക്കിടയില്‍ ഉണ്ട് എന്നാല്‍ കൂടുതല്‍ പരിചരണം നല്‍കിയാല്‍ മികച്ച വിളവു നല്‍കുമെന്ന കാര്യം മറക്കരുത്. വേനല്‍ക്കാലത്തു ജലസേചനത്തില്‍ പ്രത്യേകം ശ്രേധിക്കണം 20 ലിറ്റര്‍ വെള്ളമാണ് ഒരു വാഴക്ക് ആവശ്യം ചെടിക്കു വളം നല്‍കുന്നതിലും അല്‍പം ശ്രദ്ധ വേണം.
ഒരു ചെടിക്ക് ഒന്നാം മാസം 108 ഗ്രാം യൂറിയ , 325 ഗ്രാം ഫോസ്ഫയിറ്റ് ,108 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം.
രണ്ടാം മാസം108 ഗ്രാം യൂറിയ , 108 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കാം.
മൂന്നാം മാസം108 ഗ്രാം യൂറിയ , 250 ഗ്രാം ഫോസ്ഫയിറ്റ് ,108 ഗ്രാം പൊട്ടാഷ് എന്നിവ.
നാലാം മാസവും അഞ്ചാം മാസവും മാസം108 ഗ്രാം യൂറിയ ,108 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം.
പിന്നീട് കുല പൂര്‍ണ്ണമായും പുറത്ത് വന്നതിനു ശേഷം 108 ഗ്രാം യൂറിയ , 208 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കാം.
വളങ്ങളെ ആറ് തവണകളായാണ് നല്‍കേണ്ടത്. ഒന്നാമത്തേയും രണ്ടാമത്തെയും തവണ വളം ചേര്‍ക്കുമ്പോള്‍ ചെടിയില്‍ നിന്ന് 15-20 സെന്റിമീറ്റര്‍ അകലെയാണ് ചേര്‍ക്കേണ്ടത്.
ഒന്നും മുപ്പതും അറുപതും ,തൊണ്ണൂറാ മത്തെയും ദിവസം ആറു കിലോ ചാണകവും 30 ഗ്രാം കടലപിണ്ണാക്കും 30 ഗ്രാം വേപ്പിന്‍പിണ്ണാക്കും 500 മില്ലി പഞ്ചഗവ്യവും നല്‍കിയാല്‍ വളരെ നല്ലതാണു. വാഴ നട്ട് 90-100 ദിവസം വരെ മണ്ണ് ഇളക്കി കൊടുത്താല്‍ നല്ല റിസള്‍ട്ട് ലഭിക്കും