
രാജപുരം: പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നൂറു കണക്കിനാള്‍ക്കാര്‍. ഇന്ന് 2.45 ഓടെയാണ് അപകടത്തില്‍ മരിച്ച തൊഴിലാളികളായ കെ.എം.മോഹനന്‍ , എങ്കപ്പു , നാരായണന്‍ , വിനോദ് എന്നിവരുടെ മൃതദേഹങ്ങള്‍ പാണത്തൂരില്‍ എത്തിച്ചത്. മാവുങ്കാല്‍, തട്ടുമ്മല്‍ എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിന് വച്ചു. എല്ലാവരും പാണത്തൂര്‍ ടൗണിലെ ബി എം എസ് ചുമട്ടുതൊഴിലാളികളാണ്. കുണ്ടുപ്പള്ളിയിലെ അടുത്തടുത്ത വീടുകളിലാണ് താമസം. വീടുകള്‍ ഇന്നലെ മുതല്‍ കണ്ണീരിലായിരുന്നു. പാണത്തൂരില്‍
പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അരുണ്‍ രംഗത്തുമല, എം.പദ്മകുമാരി, പഞ്ചായത്തംഗങ്ങള്‍, ബിജപി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍, ജനറല്‍ സെക്രട്ടറി എന്‍.മധു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, സെക്രട്ടറി ഹരീഷ് പി നായര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്.കുര്യാക്കോസ്, സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം എം.വി.കൃഷ്ണന്‍, ബിഎംഎസ് ജില്ല പ്രസിഡന്റ് വി.വി.ബാലക ഷ്ണന്‍, സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ, മുന്‍ എംഎല്‍എ എം.കുമാരന്‍, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.അഷറഫ്, പാണത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസ് പൗവ്വത്തില്‍, വിവിധ കക്ഷി നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.