ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം

രാജപുരം;ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് കൈതമറ്റം അധ്യക്ഷനായി. എം സി മാധവന്‍, ഷാലു മാത്യു, ജോഷി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Leave a Reply