ചമയം നീലേശ്വരം മേഖലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി.സെക്രട്ടറി ജോബി നവരസ.

രാജപുരം: കണ്ണൂര്‍ കാസര്‍കോട് ജില്ലാ പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചമയം നിലേശ്വരം മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂരിന്റെ ഒഴിവ് നികത്താനാണ് ഭാരവാഹികളെ പുനസംഘടിപ്പിച്ചത്. യോഗത്തില്‍ പ്രസിഡന്റ് വിജയന്‍ ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാര്‍ കമ്പല്ലൂര്‍, സെക്രട്ടറി രവീന്ദ്രന്‍ കൊട്ടോടി, ജോയിന്റ് സെക്രട്ടറി ജോബി നവരസ, ട്രഷറര്‍ രഞ്ജിത്ത് മൂന്നാംകുറ്റി, ജില്ലാ ട്രഷറര്‍ കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ പ്രസിഡന്റായി രവീന്ദ്രന്‍ കൊട്ടോടി, സെക്രട്ടറിയായി ജോബി നവരസ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Leave a Reply