ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവ ഉദ്ഘാടനം ചെയ്തു. .

രാജപുരം: ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂളില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാചകപ്പുര, ഡൈനിങ് ഹാള്‍ എന്നിവയുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ എസ്. എന്‍. സരിതാ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പഴ്‌സന്‍ എം.പത്മകുമാരി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ സുപ്രിയ ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ രംഗത്തുമല, പഞ്ചായത്തംഗം കെ.എസ്. പ്രീതി , പിടിഎ പ്രസിഡന്റ് കെ.സി.സുരേഷ്, പൊതു വിദ്യഭ്യാസ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ പി. ദിലിപ് കുമാര്‍ , പി.ജി.മോഹനന്‍, ജി.ഷാജി ലാല്‍ , ബാലചന്ദ്രന്‍ എട്ടു പറയില്‍, കെ.ബി.മോഹന ചന്ദ്രന്‍, കെ.കെ.വേണുഗോപാല്‍, ബി.മോഹന്‍ കുമാര്‍, ശാലിനി വിനോദ്, പ്രധാനാധ്യാപിക ബിന്ദു ജോസ് , സ്റ്റാഫ് സെക്രട്ടറി ആര്‍.അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply