സ്‌പോര്‍ട്‌സ് കരാട്ടെയില്‍ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

രാജപുരം: സ്‌പോര്‍ട്‌സ് കരാട്ടെയില്‍ ജില്ലയില്‍ വിജയ്ച്ച് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ ജെ സി ഐ ചുള്ളിക്കരയും ചൈനീസ് കെന്‍പോ കരട്ടെ കള്ളാര്‍ ഡോജോയും ചേര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ ചുള്ളിക്കര ചാപ്ടര്‍ വൈസ് പ്രസിഡന്റ് ബിജു മത്തായി അധ്യക്ഷത വഹിച്ചു. രാജപുരം എസ് ഐ സജിമോന്‍ ജോര്‍ജ് മുഖ്യാതിഥിയായി. ചൈനീസ് കെന്‍പോ കരാട്ടെ ചീഫ് ഇന്‍സ്ട്രക്റ്റര്‍ മാത്യു ജോസ് മുഖ്യപ്രഭാഷണം നടത്തി. ചൈനീസ് കെന്‍പോ കോഴിക്കോട് ചീഫ് ഇന്‍സ്ട്രക്റ്റര്‍ എം.രാജേഷ് എന്നിവര്‍ സംസാരിച്ചു. ജെസിഐ മുന്‍ പ്രസിഡന്റ് സന്തോഷ് ജോസഫ് സ്വാഗതവും, ചൈനീസ് കെംപോ അഡ്മിനിസ്‌ട്രേറ്റര്‍ ഷാജി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply