രാജപുരം. പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ച കുടുംബങ്ങളെ സഹായിക്കാനുള്ള കുണ്ടുപ്പള്ളി കുടുംബ സഹായനിധിയിലേക്ക് ബളാംതോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരുടെയും സ്റ്റാഫിന്റെയും വിഹിതമായി 81000 രൂപയും സ്‌കൂള്‍ എസ്പിസി കുട്ടികളുടെ വിഹിതം 11000 രൂപയും നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഏറ്റുവാങ്ങി.