പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ വനിതാ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സങ്കടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, ബളാല്‍, കോടോം ബെളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക പരിശോധന നടത്തിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ.സി.സുകു സ്വാഗതം ആശംസിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്കും കള്ളാര്‍ പഞ്ചായത്തു പ്രസിഡണ്ട് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മകുമാരി, ബ്ലോക്ക് മെമ്പര്‍മാരായ സി.രേഖ, ജോസ് മാവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.ശ്രീകുമാര്‍ നന്ദി പറഞ്ഞു

Leave a Reply