
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കുടുംബ സഹായ നിധിയിലേക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വിര്‍ ചന്ദ് സഹായം നല്‍കി. പഞ്ചായത്തംഗം കെ.ജെ ജെയിസ് കലക്ടറില്‍ നിന്നും സഹായ തുക ഏറ്റുവാങ്ങി. ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ കുടുംങ്ങള്‍ക്ക് സഹായവുമായി എത്തുകയാണ്. ഫെബ്രുവരി 14 ന് എം.എല്‍ എ, എം പി എന്നിവരുടെ സാന്നിധ്യത്തില്‍ തുക കൈമാറാനാണ് ഉദ്ദേശിക്കുന്നത്.