രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം നിര്‍ധനരായ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠന സഹായത്തിന് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജയരാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അശ്വിന്‍ ഗോപി, രാജേഷ് ചെറുപനത്തടി, വാര്‍ഡ് മെമ്പര്‍ ശരണ്യ, സജി പ്ലാച്ചേരി, ഗിരീഷ് കുമാര്‍ നീലിമല, സണ്ണി അന്തിക്കാട്, ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.സുന്ദരന്‍, ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സതീശന്‍ കപ്പള്ളി സ്വാഗതം പറഞ്ഞു.