
രാജപുരം: കാസര്‍കോട് ഡിസ്ട്രിക്ട് ഗണ്‍ലൈസന്‍സീസ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം രാജപുരം വ്യാപാരഭവനില്‍ നടന്നു ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് റാവു ഉദ്ഘാടനം
ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാജപുരം സിഐ വി.ഉണ്ണികൃഷ്ണന്‍, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.അഷറഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ സെക്രട്ടറി മോഹനന്‍ കുട്ടിയാനം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ.പി ശ്രീകുമാര്‍ ,പിതാംബരന്‍ നായര്‍, സദാനന്ദ ഷെട്ടി, എന്നിവര്‍ പ്രസംഗി ച്ചു. ഗിരീഷ് എ നായര്‍ സ്വാഗതവും ഇ.ബാലകൃഷണന്‍ നന്ദിയും പറഞ്ഞു.