ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. കോളജ് ഡയറക്ടര്‍ ഫാ.ഷിബു മന്നഞ്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ജീവ ചാക്കോ യൂണിയന്‍ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്തംഗം എന്‍.വിന്‍സന്റ്, കെ.കെ.വേണുഗോപാല്‍, കോളജ് വൈസ് ചെയര്‍പഴ്‌സന്‍ പ്രവീണ ബാബു യൂണിയന്‍ ചെയര്‍മാന്‍ എസ്.ടി.എബിന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അങ്കമാലി അമല്‍ ഡിജെ ബാന്റിന്റെ പരിപാടി നടന്നു.

Leave a Reply