രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോട്ടയം അതിരൂപത മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ ” പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവക അംഗം ശ്രീ ജോസഫ് തോട്ടത്തിന്റെ പണി പൂര്‍ത്തിയായ ഭവനത്തിന്റെ വെഞ്ചരിപ്പുകര്‍മം പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ബഹുമാനപ്പെട്ട ഷിനോജ് വെള്ളായിക്കല്‍ അച്ചന്റെ സാന്നിധ്യത്തില്‍ , മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെരക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ടകല്ലുങ്കല്‍ നിര്‍വഹിച്ചു. പദ്ധതി പ്രകാരം മലബാറില്‍ 14 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്.