രാജപുരം: ഹോളി ഫാമിലി ഹൈസ്‌കൂള്‍ യു എ ഇ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ ഭാരവാഹികളായി. 13 ന് ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ഏഴാമത് വാര്‍ഷികയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ജോബി മെത്താനത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടിജോ കുര്യന്‍ സ്വാഗതവും പ്രദീപ് കുമാര്‍ കള്ളാര്‍ ആശംസയും നേര്‍ന്നു. സെക്രട്ടറി ടിജോ കുര്യന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജിതേഷ് മുന്നാട് കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും, കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കൊണ്ടും യോഗം കൂടുതല്‍ മികവുറ്റതായി. മനോജ് മരുതൂര്‍ നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് പാനലില്‍ 17 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. നിയുക്ത പ്രസിഡണ്ട് വിശ്വന്‍ ചുള്ളിക്കര, മുതിര്‍ന്ന അംഗം ബെന്നി പുക്കറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷീന മനോജ് അവതാരകയായി. ജോളി ജോഷി നന്ദി പറഞ്ഞു.. യൂണിറ്റിന്റെ 2022ലെ ഭാരവാഹികള്‍ : പ്രസിഡണ്ട് : വിശ്വന്‍ ചുള്ളിക്കര, വൈസ് പ്രസിഡന്റ് : ബെന്നി പുക്കറ , സെക്രട്ടറി : ടിജോ കുര്യന്‍, ജോയിന്‍ സെക്രട്ടറി : സുമേഷ് ജോസഫ് , ട്രഷറര്‍ : ജോമിറ്റ് കെ തോമസ്, ജോയിന്‍ ട്രഷറര്‍ ; ഷെരീഫ് ഒടയംചാല്‍, ആര്‍ട്‌സ് സെക്രട്ടറി : ജിതേഷ് മുന്നാട്, ജോയിന്റ് ആര്‍ട്ട് സെക്രട്ടറി : മനീഷ് ആതോപള്ളി ആന്റ് ജോളി ജോസഫ് , രക്ഷാധികാരികള്‍ : സണ്ണി ഒടയംചാല്‍ , സലാം വണ്ണാത്തിക്കാനം, അഡൈ്വസര്‍ : ജോബി മെത്താനത്ത് ആന്റ് മനോജ് മരുതൂര്‍. കമ്മിറ്റി അംഗങ്ങള്‍: ഷൗക്കത്ത് പാണത്തൂര്‍, സജിന്‍ കോളിച്ചാല്‍, അഷറഫ് കള്ളാര്‍ ആന്റ് ജോയ്‌സ് പൂക്കയം.