പനത്തടി പാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശോത്സവത്തിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

രാജപുരം: പനത്തടി ശ്രീപാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശമഹോത്സവ ആദ്യ ഫണ്ട് ക്ഷേത്ര മേല്‍ശാന്തി വെങ്കിടേഷ് കെദിലായയില്‍ നിന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് ഏറ്റു വാങ്ങി. ചടങ്ങില്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിവികുമാരന്‍ , ഖജാന്‍ജി എച്ച്.വിഘ്‌നേശ്വര ഭട്ട് , ക്ഷേത്രംപ്രസിഡന്റ് വി.വി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി സി.ഗംഗാധരന്‍ , ആഘോഷകമ്മിറ്റി കണ്‍വീനര്‍മാര്‍, ചെയര്‍മാന്മാര്‍ , മാതൃ സമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply